കണ്ണൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു

കണ്ണൂര്‍:കണ്ണൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു. കണ്ണൂര്‍ ചാലയിലെ പൂക്കണ്ടി സരോജിനി ആണ് മരിച്ചത് . മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീട് മഴയില്‍ തകരുകയായിരുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണം. വയനാട്, പാല ക്കാട് ജില്ലകളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്ന ലെ ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഈ മാസം ഒമ്പത് വരെയാണ് മഴക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലി ക്കണ മെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേ ശിച്ചി ട്ടുണ്ട്. ജ ലനി രപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറ ക്കും. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ വീത മാ ണ് ഉയര്‍ ത്തുക. കുറുമാലി,കരുവന്നൂര്‍ പുഴകളുടെ തീരത്ത് താമസി ക്കുന്ന വര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. പുഴയി ല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍