രണ്ടില ജോസഫിന്റെ കൈയില്‍, പരിഹസിച്ചു കോടിയേരി

കോട്ടയം: കേരള കോണ്‍ഗ്രസി ലെ തെരഞ്ഞെടുപ്പ് ചിഹ്ന തര്‍ക്ക ത്തെ പരിഹസിച്ച് സിപിഎം സം സ്ഥാ ന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിനു ചിഹ്നം പോലുമില്ലാത്ത തെര ഞ്ഞെടുപ്പാണിത്. നേരത്തെ ഒട്ട കവും കൊണ്ടു ജോസഫ് പോയി. ഇപ്പോള്‍ രണ്ടിലയും കൊണ്ടു പോ യി. ഇനിയിപ്പോ പുലിയാ ണോ ചിഹ്നമെന്ന് അറിയില്ലെ ന്നായിരുന്നു കോടിയേരിയുടെ പരിഹാസം. പാലായില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കിയാല്‍ സിപിഎം അതില്‍നിന്ന് ഒളിച്ചോടില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം വിശ്വാസികളോടു നിലപാടു വിശദീകരിക്കും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലല്ല കോടിയേരി പറഞ്ഞു.ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും വിശ്വാസികളെ കബളിപ്പിച്ചു. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം പറ്റില്ലെന്നാണു ബിജെപി ഇപ്പോള്‍ പറയുന്നത്. പാര്‍ലമെന്റിനു പോലും നിയമനിര്‍മാണം നടത്താനാവാത്ത കാര്യത്തില്‍ നിയമസഭ നിയമമുണ്ടാക്കുമെന്നാണു കോണ്‍ഗ്രസിന്റെ വാദം. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കലാണെന്നു കോടിയേരി പറഞ്ഞു.ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തി തന്നെയാണ് ഇടതു മുന്നണി ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അതിനൊപ്പം സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ചര്‍ച്ചാ വിഷയമാക്കും. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍