പുത്തുമല ദുരന്തത്തിന് കാരണം മരങ്ങളുടെ നാശം: മാധവ് ഗാഡ്ഗില്‍

കല്‍പ്പറ്റ: ചെങ്കുത്തായ പ്രദേശ ത്തെ സ്വാഭാവിക മരങ്ങളുടെ നാശവും നീരൊഴുക്ക് തടസപ്പെ ടുത്തിയതുമാണ് പുത്തുമല യി ലെ ഉരുള്‍പൊട്ടലിന് കാരണ മെ ന്ന് പരിസ്ഥിതി ശാസ്ത്ര ജ്ഞ ന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ പറ ഞ്ഞു. പുത്തുമല ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവ ര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുത്തുമലയിലെ ദുരന്തം സാധാരണ മണ്ണിടിച്ചിലല്ലെന്ന വിദഗ്ദ്ധ രുടെ അഭിപ്രായം വിശ്വസിക്കാനാകില്ല. ടെക്‌നിക്കല്‍ അറിവ് മാത്രമുള്ള വിദഗ്ദ്ധര്‍ എന്തും എഴുതി വിടുന്നവരാണെ ന്നതാണ് അനുഭവം.കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറിലും അദ്ദേഹം സം സാ രിച്ചു. പ്രകൃതിവിഭവങ്ങളെ നേരിട്ട് ആശ്രയിക്കുന്ന സാധാരണ ക്കാര്‍ പ്രകൃതിയെ നശിപ്പിക്കു ന്നവരല്ലെ ന്ന് ഗാഡ്ഗില്‍ പറഞ്ഞു. വന്‍ കിടക്കാരാണ് പ്രകൃതിയെ നശിപ്പിക്കു ന്നത്. മുള വെട്ടി ഉപജീവനം നടത്തുന്ന സാധാരണക്കാരെ നമുക്ക റിയാം. എന്നാല്‍ വന്‍ തോതില്‍ മുള വെട്ടുന്ന വ്യവസായ പ്രമുഖരെ നാം വിസ്മരിക്കുകയാണെന്നും ഗാഡ്ഗില്‍ പറഞ്ഞു. അഡ്വ. പി. ചാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍