അതിജീവനത്തിന് സഹകരണമേഖല വന്‍തോതില്‍ സഹായിച്ചു: മന്ത്രി കടന്നപ്പള്ളി

റാന്നി: കഴിഞ്ഞ മഹാപ്രളയത്തില്‍ നിന്നും മോചിതമാകാന്‍ കേരളത്തിന് സഹകരണ മേഖലയില്‍ നിന്നും വലിയ സഹായമാണ് ലഭിച്ചതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. റാന്നി സര്‍വീസ് സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷികവും പുതുതായി പാലച്ചുവട്ടില്‍ ആരംഭിച്ച ശാഖയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇത്തവണത്തെ പ്രളയ ശേഷവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സഹകരണ മേഖലയുടെ പങ്കാളിത്തം വലിയ തോതിലാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബാങ്ക് വെബ്‌സൈറ്റ് ഉദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. പ്രസിഡന്റ് ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, ജില്ലാ പഞ്ചായത്ത് അംഗം സൂസന്‍ അലക്‌സ്, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ് കുര്യാക്കോസ്, സ്വാഗതസംഘം കമ്മിറ്റി കണ്‍വീനര്‍ പി. ആര്‍. പ്രസാദ്, ബാങ്ക് സെക്രട്ടറി സൂസന്‍ കെ. തോമസ്, മനോജ് ചരളേല്‍, ബഹനാന്‍ ജോസഫ്, ഷൈന്‍ ജി. കുറുപ്പ്, ആലിച്ചന്‍ ആറൊന്നില്‍, സമദ് മേപ്രത്ത്, എല്‍.എസ്. മുരളി മോഹന്‍, സി.എന്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍