ആഢ്യന്‍പാറ ഹൈഡല്‍ പാര്‍ക്ക് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തു

നിലമ്പൂര്‍: കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റ കീഴിലുള്ള ക്രീം കാസ്‌കേഡ് ആഢ്യന്‍പാറ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടു ത്തു. കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, മള്‍ട്ടി പ്ലേ സ്റ്റേഷന്‍, ഊഞ്ഞാ ല്‍, സീസോ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്. വൈദ്യുതി ഉത്പാദനത്തിന്റെ വിവിധ തലങ്ങള്‍ നേരിട്ട് കാണാനുള്ള അവസരം വിനോദ സഞ്ചാരികള്‍ക്കായി അടുത്ത ഘട്ടത്തില്‍ ഒരുക്കുന്നതാണ്. ആഢ്യന്‍പാറ മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന കാഞ്ഞിരപ്പുഴയുടെ മുകള്‍ഭാഗം, വിയര്‍, പദ്ധതി പ്രദേശം മൊത്തത്തില്‍ വീക്ഷിക്കുവാന്‍ സാധിക്കവണ്ണം ക്രമീകരിച്ചിട്ടുള്ള വാച്ച് ടവര്‍, വൈദ്യുതി ഉത്പാദന പ്രക്രിയ നേരിട്ട് കാണാവുന്ന തരത്തിലുള്ള ഗ്ലാസ് മറയുള്ള പ്ലാറ്റ്‌ഫോം, പെന്‍സ്റ്റോക് പൈപ്പ് തുടങ്ങുന്ന ഭൂഗര്‍ഭ ജല സംഭരണിക്കു സമീപമുള്ള വാല്‍വ് ഹൗസ് എന്നിവ തൊട്ടടുത്ത ഘട്ടത്തില്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍