അടുത്തവര്‍ഷം അവസാനത്തോടെ എല്ലാ കുട്ടികളുടെ വീട്ടിലും ഇന്റര്‍നെറ്റ്: മന്ത്രി ഡോ. തോമസ് ഐസക്

ആലപ്പുഴ: അടുത്ത വര്‍ഷം അവസാ നിക്കുമ്പോള്‍ എല്ലാ വിദ്യാര്‍ ത്ഥികളുടെ വീട്ടിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന തിനു ള്ള നടപടി എടുത്തു വരികയാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഇതിനായി പ്രത്യേക കമ്പനി തന്നെ രൂപീകരിച്ചിട്ടുണ്ട്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആലപ്പുഴ മേഖല വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം എരമ ല്ലൂ രില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴി ലാളികളുടെയും മത്സ്യ അനുബന്ധ തൊഴിലാളികളുടെ മക്ക ള്‍ക്കാ ണ് അവാര്‍ഡ് കൈമാറിയത് . തീരദേശമേഖലയിലെ കുട്ടികള്‍ക്ക് പഠന സൗകര്യം മെച്ചപ്പെടുത്തുകയും ഒപ്പം പ്രോത്സാഹനം ലഭിക്കു കയും വേണം. അവര്‍ക്കായി പ്രതിഭാ തീരം പദ്ധതി സര്‍ക്കാര്‍ നടപ്പാ ക്കി വരികയാണ് . ഏതെങ്കിലും ലൈബ്രറിയുമായി ചേര്‍ന്നാണ് പദ്ധ തി നടപ്പാക്കുക . തീരദേശമേഖലയിലെ കുട്ടികള്‍ക്ക് ലൈബ്രറി യു ടെ ഭാഗമായി പഠന സൗകര്യം ഒരുക്കും . കമ്പ്യൂട്ടറും മെന്റര്‍മാരെ യും ഏര്‍പ്പെടുത്തും .ഏതൊരു രക്ഷകര്‍ത്താവിനും ഏഴാം ക്ലാസ്സില്‍ എത്തുന്‌പോള്‍ കുട്ടിയെ പ്രതിഭ തീരം പരിപാടിയുടെ ഭാഗമാക്കാന്‍ കഴിയും. പത്താംക്ലാസ് എത്തുന്‌പോഴേക്കും ഉയര്‍ന്ന നിലവാരത്തി ലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീ ക്ഷി ക്കുന്നത് മന്ത്രി പറഞ്ഞു മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞി രാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.എം. ആരിഫ് എംപി, മത്സ്യ ഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, മത്സ്യ ബോര്‍ഡ് കമ്മീഷ ണര്‍ കെ.കെ. സതീഷ് കുമാര്‍, എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് എസ്.പി. ശ്യാമള കുമാരി, മത്സ്യ ബോര്‍ഡ് മെന്പര്‍ പി.ഐ. ഹാ
രിസ്, ബി. ഷാനവാസ്, എം.എസ്. സ്മിത എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍