മികച്ച താരങ്ങളുടെ തണലില്‍ 'ജീവിക്കുന്ന' ശരാശരിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ട്: ബേദി

ന്യൂഡല്‍ഹി: രണ്ടോ മൂന്നോ മികച്ച താരങ്ങളുടെ തണലില്‍ ടീമില്‍ സ്ഥാന മുറപ്പിച്ചു മുന്നോട്ടുപോകുന്ന ശരാശരി താരങ്ങള്‍ എക്കാലവും ഇന്ത്യന്‍ ടീമിലു ണ്ടെന്ന് മുന്‍ താരവും സിലക്ട റുമായ ബിഷന്‍സിങ് ബേദി. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബേദിയുടെ പരാമര്‍ശം. രണ്ടോ മൂന്നോ താരങ്ങളുടെ മികച്ച പ്രകടനത്തിന്റെ തണലില്‍ അതിന്റെ ഫലമനുഭവിക്കുന്നവരാണ് ഇതുപോലുള്ള താരങ്ങളെന്നും ബേദി അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം അന്തരിച്ച കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പേരില്‍ പുനര്‍നാകരണം ചെയ്തതിനെയും ബേദി വിമര്‍ശിച്ചു. 'ഇതിലും വലിയ അസംബന്ധമില്ല' എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ബേദിയുടെ മറുപടി.കായിക ഭരണത്തില്‍ രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്ത തിന്മയാണെന്നും ബേദി പറഞ്ഞു. 'മുന്‍പ് നമ്മള്‍ ബ്രിട്ടീഷുകാരുടെ അടിമത്തത്തിലായിരുന്നു. ഇപ്പോള്‍ നമ്മുടെ തന്നെ ഭരണാധികാരികളുടെ അടിമത്തത്തിലും' – ബേദി പറഞ്ഞു. റിട്ടയേര്‍ഡ് ജസ്റ്റിസ് ആര്‍.എം. ലോധ ഈ അവസ്ഥയ്ക്ക് വ്യത്യാസം വരുത്താന്‍ ശ്രമിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും ബേദി കൂട്ടിച്ചേര്‍ത്തു.ഗ്രൗണ്ട് കോട്‌ലയെന്നും സ്റ്റേഡിയം അരുണ്‍ ജയ്റ്റ്‌ലിയെന്നും അറിയപ്പെടുക – ഇതിലും വലിയ അസംബന്ധം കേട്ടിട്ടില്ല. ഡല്‍ഹി ക്രിക്കറ്റിന് ജയ്റ്റ്!ലിയുെട സംഭാവനയെന്താണ് മരിച്ചുപോയ ഒരാളെക്കുറിച്ച് പരുക്കന്‍ അഭിപ്രായങ്ങള്‍ പറയാന്‍ എനിക്കു താല്‍പര്യമില്ല. എങ്കിലും നിങ്ങള്‍ ചോദിച്ചതുകൊണ്ടു മാത്രം പറയാം. ആ തീരുമാനം ഒട്ടും ശരിയല്ല.'അര്‍ജുന പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റിയില്‍ ഒരുകാലത്ത് ഞാനും അംഗമായിരുന്നു. ആയിടയ്ക്കാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ പോകുന്ന വിവരം അധികൃതര്‍ അറിയിച്ചത്. ഞാന്‍ എതിര്‍പ്പുന്നയിച്ചു. രാജീവ് ഗാന്ധി മികച്ച വ്യക്തിയായിരിക്കാം. എനിക്ക് അദ്ദേഹത്തെ അടുത്തു പരിചയവുമുണ്ട്. മാത്രമല്ല, മികച്ച പൈലറ്റും രാഷ്ട്രീയക്കാരനും ആയിരുന്നു അദ്ദേഹം. പക്ഷേ, ഇന്ത്യന്‍ കായിക രംഗത്തിന് രാജീവ് ഗാന്ധിയുടെ സംഭാവന എന്താണ് അര്‍ജുന അവാര്‍ഡിനും മുകളില്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന എന്ന പേരില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കായിക പുരസ്‌കാരം ഏര്‍പ്പെടുത്തേണ്ടതിന്റെ സാംഗത്യമെന്താണ് ചോദ്യമുയര്‍ത്തിയതോടെ ഞാന്‍ കമ്മിറ്റിയില്‍നിന്ന് നീക്കപ്പെട്ടു. അവര്‍ക്കതു ചെയ്യാനുള്ള അവകാശമുണ്ട്. എനിക്കതുകൊണ്ട് ഒന്നും നഷ്ടപ്പെട്ടുമില്ല. ഇത്തരം വിഷയങ്ങളില്‍ മിണ്ടാതിരിക്കാന്‍ എനിക്കാകില്ല.''വാംഖഡെ സ്റ്റേഡിയം, ചിന്നസ്വാമി സ്റ്റേഡിയം, ചിദംബരം സ്റ്റേഡിയം.. ഇവയൊന്നും ക്രിക്കറ്റ് താരങ്ങളുടെ പേരിലല്ല. ഈ സ്റ്റേഡിയങ്ങളിലെ ഒരു സ്റ്റാന്‍ഡ് ചിലപ്പോള്‍ ക്രിക്കറ്റ് താരങ്ങളുടെ പേരിലേക്കു മാറ്റിയേക്കാം. എങ്കിലും ഇതു നിര്‍ഭാഗ്യകരമാണ്' – ബേദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍