പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സൗഹാര്‍ദ അന്തരീക്ഷം വേണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസു കാര്‍ ക്കിടയിലെ വര്‍ധിച്ചുവ രുന്ന മാനസിക സംഘര്‍ഷവും ആത്മഹത്യാ പ്രവണതയും തടയുന്നതിന് സേനയില്‍ കൂടു തല്‍ സൗഹാര്‍ദപരമായ അന്ത രീക്ഷമുണ്ടാകണമെന്നു മുഖ്യമ ന്ത്രി പിണറായി വിജയന്‍. പോലീ സ് സേനാംഗങ്ങളുടെ പ്രശ്‌നങ്ങ ള്‍ മനസിലാക്കി ഇടപെടാന്‍ മേ ലു ദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധി ക്കണം. എല്ലാ കാര്യങ്ങളിലും പ്രഫഷണല്‍ സമീപനം വേണം. പ്രാ യോ ഗിക ബുദ്ധിയോടെ കേസുകള്‍ കൈകാര്യം ചെയ്യാനാക ണമെ ന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പോലീസ് സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യാപ്രവണത തടയുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളി ച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കു കയായി രു ന്നു മുഖ്യമന്ത്രി.സ്ത്രീ സുരക്ഷയ്ക്ക് പോലീസ് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പോലീസിന്റെ പ്രതിച്ഛായ മോശമാക്കാന്‍ നിക്ഷിപ്ത താല്പര്യക്കാര്‍ ശ്രമിക്കും. പോലീസ് സേനയില്‍ കൗണ്‍സലിംഗിന് കൂടുതല്‍ ഫലപ്രദമായ സംവിധാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്‍, എഡിജിപിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കേരള പോലീസിലെ വിവിധ അസോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍