ടിന്‍സുകിയ ജംഗ്ഷന്‍ വൈഫൈ സൗകര്യമെത്തുന്ന ഇന്ത്യയിലെ 4000മത് റെയില്‍വേ സ്റ്റേഷന്‍

ഗുവാഹത്തി: അസമിലെ ടിന്‍സുകിയ ജംഗ്ഷന്‍ ഇന്ത്യയില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്ന 4000മത്തെ റെയില്‍വേ സ്റ്റേഷനായി മാറി. പ്രതിദിനം ശരാശരി 83 റെയില്‍വേ സ്റ്റേഷനുകള്‍ എന്ന നിലയിലാണ് ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ റെയില്‍വേസ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം എത്തിച്ചുവരുന്നത്.12 ദിവസത്തിനുള്ളില്‍ 1000 സ്റ്റേഷനുകളില്‍ വൈഫൈ സേവനം എത്തിച്ചുവെന്ന റെക്കോര്‍ഡ് നേട്ടവും റെയില്‍ടെലിനുണ്ട്.2016 ജനുവരിയില്‍ മുംബൈ റെയില്‍വേ സ്റ്റേഷനിലാണ് ഇന്ത്യന്‍ റെയില്‍വേ ആദ്യമായി സൗജന്യ വൈഫൈ സേവനം നല്‍കിത്തുടങ്ങിയത്. വരും ആഴ്ചകളില്‍ തന്നെ ഇന്ത്യയിലെ ഹാള്‍ട്ട് സ്റ്റേഷനുകളൊഴികെ എല്ലാ റെയില്‍വേസ്റ്റേഷനുകളിലും അതിവഗ സൗജന്യ റെയില്‍വയര്‍ വൈഫൈ എത്തുമെന്ന് റെയില്‍ ടെല്‍ സി.എം.ഡി. പുനീത് ചൗള പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ഇന്ത്യന്‍ റെയില്‍വേ കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍