പേളി ബോളിവുഡിലേക്ക്

ബോളിവുഡ് സൂപ്പര്‍ താരവും 'ബിഗ് ബി' അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ പ്രിയ സിനിമാ, ടി.വി താരം പേളി മാണി. ഈ ചിത്രത്തിന്റെ ചിത്രീകരണം മുംബൈയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആദിത്യ റോയ് കപൂറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ബര്‍ഫി, ലൈഫ് ഇന്‍ എ മെട്രോ, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനുരാഗ് ബസുവാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ചിത്രത്തില്‍ പേര്‍ളിയുടേത് എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ അവസാനിച്ചു. അടുത്ത ഷെഡ്യൂള്‍ ചിത്രീകരണത്തില്‍ അഭിനയിക്കുകയാണ് പേര്‍ളി ഇപ്പോള്‍. മൂന്നാമത്തെ ഷെഡ്യൂള്‍ ഗോവയില്‍ വച്ചാണ് ചിത്രീകരിക്കുക. 'ലൈഫ് ഇന്‍ എ മെട്രോ' എന്ന ബസു ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രമെന്നും അഭ്യൂഹങ്ങളുണ്ട്. ചിത്രം 2020ല്‍ പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. അഭിഷേകിനൊപ്പം രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യത്തെ കുറിച്ചുള്ള വാര്‍ത്ത പേര്‍ളി മാണി ഷെയര്‍ ചെയ്തിട്ടുണ്ട്. 'എന്റെ അടുത്ത ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത' എന്ന് കുറിച്ചുകൊണ്ടാണ് പേര്‍ളി വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍