ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍റെ രാജ്യസഭാംഗത്വം നിലനിര്‍ത്തുന്നതിന് കര്‍ണാടകയില്‍ നിന്ന് വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി തീരുമാനിച്ചു.തമിഴ്നാട് സ്വദേശിനിയായ നിര്‍മല 2016ലും കര്‍ണാടകയില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്.നിര്‍മലയടക്കം 16 രാജ്യസഭ സ്ഥാനാര്‍ഥികളെ ബി.ജെ.പി ഞായറാഴ്ച പ്രഖ്യാപിച്ചു. വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്ന് വീണ്ടും മത്സരിക്കും. ജഗ്ഗേഷ് (കര്‍ണാടക), കവിത പാട്ടിദാര്‍ (മധ്യപ്രദേശ്), ഡോ. അനില്‍ ബോണ്ടെ (മഹാരാഷ്ട്ര), ഘനശ്യാം തിവാരി (രാജസ്ഥാന്‍), ഡോ. ലക്ഷ്മികാന്ത് വാജ്പേയി, ഡോ. രാധാമോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര സിങ്, ബാബുറാം നിഷാദ്, ദര്‍ശന സിങ്, സംഗീത യാദവ് (യു.പി), കല്‍പന സൈനി (ഉത്തരാഖണ്ഡ്), സതീഷ് ചന്ദ്ര ദുബെ, ശംബു ശരണ്‍ പട്ടേല്‍ (ബിഹാര്‍), കൃഷന്‍ ലാല്‍ (ഹരിയാന) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.15 സംസ്ഥാനങ്ങളില്‍ നിന്നായി 57 രാജ്യസഭ സീറ്റുകളിലേക്ക് ജൂണ്‍ 10നാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ സമാജ്വാദി പാര്‍ട്ടി സീറ്റില്‍ ഉത്തര്‍പ്ര