സുല്‍ത്താന്‍ബത്തേരി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു.1500 ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തില്‍ നിന്നാണ് കിറ്റുകള്‍ പിടികൂടിയത്.പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്കപ്പ് ജീപ്പില്‍ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇവ പിടികൂടിയത്. കിറ്റുകള്‍ എവിടേക്ക് കൊണ്ടു പോകാനുള്ളതാണെന്ന് അറിയില്ലെന്നാണ് ഡ്രൈവര്‍ പൊലീസിന് നല്കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.