15 വര്‍ഷം പ്രായമായ വാഹനങ്ങള്‍ നിരോധിക്കണം ; നിര്‍ദേശവുമായി ഹരിത ട്രൈബ്യൂണല്‍

Top News

ന്യൂഡല്‍ഹി : വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായി കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിരോധിക്കാനൊരുങ്ങുകയാണ് ഇന്ത്യ.ഇതിനുമുന്നോടിയായി 15 വര്‍ഷം പഴക്കം ചെന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പശ്ചിമ ബംഗാളിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ദേശിയ ഹരിത ട്രൈബ്യൂബല്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ 15 വര്‍ഷത്തിലധികം പ്രായമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.പശ്ചിമ ബംഗാളിലെ പ്രധാന നഗരങ്ങളായ കൊല്‍ക്കത്ത, ഹൗറ എന്നിവിടങ്ങളിലെ വായു നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *