143 ഉപഗ്രഹങ്ങള്‍ ഒറ്റ റോക്കറ്റില്‍; പിഎസ്എല്‍വിയുടെ
റെക്കോഡ് തിരുത്തി ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ്

Gulf World

143 ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ്. സ്പേസ് എക്സിന്‍റെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് നെറ്റ്വര്‍ക്കിനായുള്ള 10 ഉപഗ്രഹങ്ങള്‍, പ്ലാനറ്റ് ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്കായി 130 ലധികം ഉപഗ്രഹങ്ങള്‍, കാലാവസ്ഥ നിരീക്ഷണത്തിനായി ചെറിയ റഡാര്‍ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്ന ഐസിഇഇയുടെ ഉപഗ്രഹവും ആണ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിച്ചത്. ട്രാന്‍സ്പോര്‍ട്ടര്‍ 1 എന്നാണ് ഈ ദൗത്യത്തിന്‍റെ പേര്.ഇതോടെ ഒറ്റ റോക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. നേരത്തെ 104 ഉപഗ്രഹങ്ങള്‍ വഹിച്ച ഇന്ത്യന്‍ റോക്കറ്റായ പിഎസ്എല്‍വിയായിരുന്നു ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നത്.സ്മാള്‍സാറ്റുകള്‍ക്ക് വേഗത്തിലും എളുപ്പത്തിലും വിക്ഷേപണം നല്‍കാന്‍ കഴിയുന്നതരത്തില്‍ റോക്കറ്റുകള്‍ നിര്‍മ്മിക്കുമെന്നാണ് പുതിയ റോക്കറ്റ് കമ്പനികളുടെ വാഗ്ദാനം. റോക്കറ്റ് ലാബ്, വിര്‍ജിന്‍ ഓര്‍ബിറ്റ് എന്നീ രണ്ട് കമ്പനികള്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ റോക്കറ്റ് ലാബിനേക്കാളും വിര്‍ജിന്‍ ഓര്‍ബിറ്റിന്‍റെ റോക്കറ്റുകളേക്കാളും വളരെ വലുതാണ്.

Leave a Reply

Your email address will not be published. Required fields are marked *