12 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ പിടിയില്‍

Top News

. മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ന്യൂഡല്‍ഹി: 12 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത മൂന്നു ആണ്‍കുട്ടികളും ഒരു പുരുഷനും ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കിയ ഒരു സ്ത്രീയുമാണു പിടിയിലായത്. ഡല്‍ഹിയിലെ സാദാര്‍ ബസാറില്‍ ചായക്കട നടത്തുന്ന ഛത്തീസ്ഗഢ് സ്വദേശിയാണു സംഭവം ആസൂത്രണം ചെയ്തത്. കേസില്‍ പിടിയിലായ 12, 14, 15 വയസ്സു പ്രായമുള്ള ആണ്‍കുട്ടികള്‍ ഇയാളുടെ കടയില്‍ ജോലിക്കുനില്‍ക്കുന്നവരാണ്. സമീപത്തു മാലിന്യം എടുക്കാന്‍ വരുന്ന ആളാണ് സ്ത്രീ.
ജനുവരി ഒന്നിനു പുതുവത്സരം ആഘോഷിക്കാന്‍ ഒരു പെണ്‍കുട്ടിയെ കൊണ്ടുവരണമെന്ന് ഇയാള്‍ സ്ത്രീയോട് പറയുകയായിരുന്നു. പിറ്റേദിവസം 12 കാരിയെ സ്ത്രീ കാണുകയും ഖുര്‍ഷിദ് മാര്‍ക്കറ്റിലെ ഒരു വീട്ടില്‍നിന്നും മാലിന്യം എടുക്കാന്‍ പറയുകയായിരുന്നു. ഇവിടെ എത്തിയ പെണ്‍കുട്ടിയെ നാലുപേരും പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി രണ്ടുദിവസം സംഭവം പുറത്തുപറഞ്ഞില്ല. പിന്നീട് പെണ്‍കുട്ടി കാര്യങ്ങള്‍ തന്‍റെ കസിനോടു പറയുകയായിരുന്നു. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സ്വദേശികളാണു പിടിയിലായ ആണ്‍കുട്ടികള്‍.

Leave a Reply

Your email address will not be published. Required fields are marked *