ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള 12 ചീറ്റകളുടെ രണ്ടാം ബാച്ച് ഈ മാസം ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്.12 ചീറ്റകളെ കുനോയി നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റുന്നതിനായി ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി 1214 ചീറ്റകളെയാണ് (810 പുരുഷന്മാരും 46 സ്ത്രീകളും) നിന്നെത്തിക്കുന്നത്.
ദക്ഷിണാഫ്രിക്ക, നമീബിയ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ടാണ് ചീറ്റകളെ എത്തിക്കുന്നത്. സെപ്തംബര്‍ 17 ന് തന്‍റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമീബിയയില്‍ നിന്നെത്തിയ എട്ട് ചീറ്റപ്പുലികളടങ്ങിയ ആദ്യ ബാച്ചിനെ കുനോ നാഷണല്‍ പാര്‍ക്കിലെ ക്വാറന്‍റൈന്‍ പരിസരത്തേക്ക് തുറന്നുവിട്ടത്. 1952ല്‍ രാജ്യത്ത് വംശനാശം സംഭവിച്ചെന്ന് പ്രഖ്യാപിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചീറ്റ ഇന്ത്യ