ന്യൂഡല്‍ഹി: ആഫ്രിക്കയില്‍നിന്നും 12 ചീറ്റകളെ കൂടി ഇന്ത്യയിലെത്തിക്കും. വ്യോമസേന വിമാനത്തില്‍ ശനിയാഴ്ചയായിരിക്കും ചീറ്റകളെത്തുക.
ഇതോടെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ എണ്ണം 20 ആയി ഉയരുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.ചീറ്റകളെ കൈമാറുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഫ്രിക്കന്‍ രാജ്യങ്ങളുമായി കഴിഞ്ഞ സെപ്റ്റംബറില്‍ കരാര്‍ ഒപ്പിട്ടിരുന്നു. കരാര്‍ പ്രകാരമാണ് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.ഇന്നലെ ചീറ്റകളെ കൊണ്ടുവരാനായി വ്യോമസേനയുടെ സി17 വിമാനം പുറപ്പെട്ടു. ജോഹന്നാസ്ബര്‍ഗ് അല്ലെങ്കില്‍ ടാംബോ എയര്‍പോര്‍ട്ടിലായിരിക്കും വിമാനം ലാന്‍ഡ് ചെയ്യുക. ഇന്ന് വൈകീട്ടോടെ വിമാനം ചീറ്റകളുമായി തിരികെ യാത്ര തിരിക്കും. ഏഴ് ആണ്‍ ചീറ്റകളേയും അഞ്ച് ശല്‍ണ്‍ ചീറ്റകളേയുമാണ് ഇന്ത്യയിലെത്തിക്കുക.
ചീറ്റകള്‍ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശനിയാഴ്ച ചീറ്റകള്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചീറ്റകള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ വെറ്റിനറി ഡോക്ടര്‍മാരുടെ സംഘവുമുണ്ടാവും. പ്രതിവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളെ എത്തിക്കാനാണ് പദ്ധതി. 40 ചീറ്റകളെ ഇന്ത്യയിലെത്തിച്ചാല്‍ പദ്ധതി വിജയിച്ചുവെന്ന് പറയാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.