കൊടുങ്ങല്ലൂര്‍: പ്രതിശീര്‍ഷ വരുമാനത്തില്‍ ആദിവാസികള്‍ക്ക് തുല്യമായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി 11,500 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണു സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ഏരിയാ കമ്മിറ്റി തീരദേശ സംരക്ഷ ണവുംമത്സ്യമേഖലയും എന്ന വിഷയത്തില്‍ എറിയാട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ് തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ. ഡേവിസ് അധ്യക്ഷനായി. മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി സിപിഎം ജില്ലാ കമ്മറ്റി അംഗം പി.കെ. ചന്ദ്രശേഖരന് സ്വാഗതവും ഏരിയാ സെകട്ടറി കെ.കെ. അബീദലി നന്ദിയുംപറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ് , കെ.ആര്. ജൈത്രന്‍ , ടി.കെ. രമേഷ്ബാബു, കെ.പി. രാജന്, എം.കെ. മുഹമ്മദ്, ഷീല രാജ്കമല് എന്നിവര്‍ പങ്കെടുത്തു. സിപിഐ വിട്ട് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച റസോജ ഹരിദാസ്, എം.എ. അനില്‍കുമാര്‍ എന്നിവര്‍ക്കു സ്വീകരണം നല്കി.