തിരുവനന്തപുരം: 115 കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി എക്സൈസ് പിടിയില്‍. ബാഗില്‍ മിഠായി കുപ്പികളിലാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വരികെയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മുക്കാല്‍ കിലോയോളം വരുന്ന കഞ്ചാവ് കസ്റ്റഡിയില്‍ എടുത്ത ശേഷം കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ക്ക് വിധേയമാക്കി. സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഇയാള്‍.