പാലക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന്‍ ഫോസ് കോഴ്സിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 100 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. 651 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 23 സ്ഥാപനങ്ങള്‍ നിയമാനുസൃത രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് / രജിസ്ട്രേഷന്‍ എടുക്കുന്നതിന് നോട്ടീസ് നല്‍കി. 77 സ്ഥാപനങ്ങള്‍ക്ക് എഫ്എസ്എസ് ഐ രജിസ്ട്രേഷന്‍ മാറ്റി ലൈസന്‍സ് എടുക്കുന്നതിന് നോട്ടീസ് നല്‍കി.ഇന്നലെ നടത്തിയ പരിശോധനയില്‍ 342 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ ഒമ്പത് സ്ഥാപനങ്ങള്‍ നിയമാനുസൃത രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.ഈ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് / രജിസ്ട്രേഷന്‍ എടുക്കുന്നതിന് നോട്ടീസ് നല്‍കി. 55 സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ മാറ്റി ലൈസന്‍സ് എടുക്കുന്നതിന് നോട്ടീസ് നല്‍കി. 64 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.
എട്ട് സ്ക്വാഡുകളായി നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍ വി. ഷണ്മുഖന്‍, നോഡല്‍ ഓഫീസര്‍ സി.എസ് രാജേഷ്, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ഒ.പി. നന്ദകുമാര്‍, ടി.എച്ച്. ഹിഷാം അബ്ദുള്ള, ടി.സി. ശ്രീമ, എ.എം. ഹാസില, എസ്. നയനലക്ഷ്മി, ആര്‍. ഹേമ, ജോബിന്‍ എ. തമ്പി, സി.പി. അനീഷ എന്നിവര്‍ നേതൃത്വം നല്‍കി.