ടോക്കിയോ: ഒളിമ്പിക്സ് വനിതാ വിഭാഗം 100 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് ഹീറ്റ്സില്‍ തന്നെ പുറത്തായി. അഞ്ചാം ഹീറ്റ്സില്‍ ഓടിയ ദ്യുതി ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ഒളിമ്പിക്സിലെ വേഗക്കാരിയെ കണ്ടെത്തുന്ന 100 മീറ്റര്‍ ഓട്ടത്തില്‍ ഏക ഇന്ത്യ പ്രതിനിധിയായിരുന്നു ദ്യുതി.
മികച്ച വ്യക്തിഗത സമയം കണ്ടെത്താനും ദ്യുതിക്ക് കഴിഞ്ഞില്ല. 11.54 സെക്കന്‍ഡിലാണ് ഇന്ത്യന്‍ താരം ഫിനിഷ് ചെയ്തത്. 10.84 സെക്കന്‍ഡില്‍ ഓടിയെത്തിയ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസാണ് ഹീറ്റ്സില്‍ മികച്ച സമയം കണ്ടെത്തിയത്.