100 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എതിരെ നടപടി

Top News

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. താല്‍ക്കാലിക ജീവനക്കാരായ 26 പേരെ സര്‍വീസില്‍നിന്നും നീക്കി. കെ.എസ്.ആര്‍.ടി.സിയുടെ 60 യൂണിറ്റുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ 15 വരെ നടത്തിയ പരിശോധനയിലാണ് ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തല്‍, ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതുമായ 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് 60 യൂണിറ്റുകളിലായി ജീവനക്കാര്‍ക്കെതിരെ നടപടി. വനിതാ ജീവനക്കാര്‍ ഒഴികെയുള്ളവര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കാവു എന്നു ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *