സിദ്ദു മൂസെവാലയുടെ കൊലപാതകം: വി.ഐ.പികളുടെ പൊലീസ് സുരക്ഷ പുനസ്ഥാപിക്കും

Latest News

ചണ്ഡീഗഡ്: ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിനു പിന്നാലെ പഞ്ചാബ് സര്‍ക്കാര്‍ 424 വി.ഐ.പികളുടെ പൊലീസ് സുരക്ഷ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചു.സുരക്ഷ പിന്‍വലിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് സിദ്ദു മൂസെവാല വെടിയേറ്റു മരിച്ചത്.
ജൂണ്‍ ഏഴു മുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനാണ് തീരുമാനം. സുരക്ഷ പിന്‍വലിച്ചവരുടെ പട്ടിക ചോര്‍ന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പഞ്ചാബ് സര്‍ക്കാറിനെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരിമിതമായ സമയത്തേക്ക് മാത്രമാണ് സുരക്ഷ പിന്‍വലിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം.
എന്നാല്‍, സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയശേഷം മാത്രമാകണം ഒരാളുടെ സുരക്ഷ പിന്‍വലിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.മെയ് 28നാണ് പഞ്ചാബ് സര്‍ക്കാര്‍ 424 വി.ഐ.പികളുടെ സുരക്ഷ പിന്‍വലിച്ചത്.
സര്‍വിസില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഓഫിസര്‍മാര്‍, മുതിര്‍ന്ന ശിരോമണി അകാലി ദള്‍ നേതാവ് ചരണ്‍ ജീത് സിങ് ധിലോണ്‍, മുന്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *