മഹാരാഷ്ട്രയില്‍ ഷിന്‍ഡേ മുഖ്യമന്ത്രി

Kerala

. ഫട്നാവിസ് ഉപമുഖ്യമന്ത്രി

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാത്രി 7.30 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ബാല്‍ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിന്‍ഡേയുടെ സത്യപ്രതിജ്ഞ.ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.രണ്ടര വര്‍ഷം നീണ്ട മഹാവികാസ് അഖാഡി സഖ്യ സര്‍ക്കാറിന് ഇതോടെ തിരശീലവീണു.
ഉദ്ദവ് താക്കറെ രാജിവെച്ചാല്‍ ഫട്നാവിസ് മുഖ്യമന്ത്രിയും ഷിന്‍ഡേ ഉപമുഖ്യമന്ത്രിയും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. ഷിന്‍ഡേ മുഖ്യമന്ത്രിയാകുമെന്ന തരത്തില്‍ ഒരു ഘട്ടത്തിലും സൂചനകള്‍ ഉണ്ടായിരുന്നില്ല. ഉദ്ദവ് രാജി വെച്ച ശേഷം ഫട്നാവിസും ഷിന്‍ഡേയും ഗവര്‍ണറെ സന്ദര്‍ശിച്ചത്തിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം ഫട്നാവിസില്‍ നിന്നുണ്ടായത്.ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയാവുമെന്ന് ഫട്നാവിസ്പ്രഖ്യപിച്ചു . ഫട്നാവിസ് സര്‍ക്കാരില്‍ ഭാഗമാകില്ല.
ഇത് ഏകനാഥ് ഷിന്‍ഡേയുടെ സര്‍ക്കാരാണെന്നായിരുന്നു പ്രഖ്യാപനം. അതേസമയം, ഫട്നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയായിരുന്നു . സര്‍ക്കാരിന്‍റെ ഭാഗമാകണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് ആവശ്യപ്പെട്ടത്.1980ല്‍ ശിവസേനയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഏകനാഥ് ഷിന്‍ഡേ 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഉദ്ദവ് സര്‍ക്കാരി്ന്‍റെ വികസന മന്ത്രി ആയിരുന്നു. ഹിന്ദുത്വ അജണ്ട യില്‍ നിന്നും ശിവസേന മാറി പോകുന്നുവെന്നും ശിവസേന എംഎല്‍എമാര്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഷിന്‍ഡെ വിമതനീക്കം തുടങ്ങിയത്. ശിവസേനയുടെ ഭൂരിപക്ഷം എംഎല്‍എമാരെയും അടര്‍ത്തിയെടുക്കാന്‍ ഷിന്‍ഡേക്കു കഴിഞ്ഞു ശിവസേനയുടെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങിയ ഷിന്‍ഡേ ക്രമേണ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുകയായിരുന്നു.ആനന്ദ് ഡിഗെ യാണ് ഷിന്‍ഡേ യെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. താനെയില്‍ കരുത്തനായ നേതാവായി ഷിന്‍ഡേ വളര്‍ന്നു. പിന്നീട് ബാല്‍താക്കറെയുടെ വിശ്വസ്തനായി മാറി.

Leave a Reply

Your email address will not be published. Required fields are marked *