മന്ത്രിസഭയില്‍ അഴിച്ചുപണി ; കെ.കെ.ശൈലജ യ്ക്കും എം.ബി. രാജേഷിനും സാധ്യത

Top News

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ വീണ്ടും മന്ത്രിയാക്കാന്‍ സാധ്യത. മന്ത്രി എം.വി. ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെ മന്ത്രിസഭ അഴിച്ചുപണിയുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.ഇതു സംബന്ധിച്ച് അടുത്ത സി.പി.എം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തേക്കും.
മന്ത്രിസഭ അഴിച്ചുപണിക്ക് സംസ്ഥാന സമിതി അംഗങ്ങള്‍ അനുമതി നല്‍കിയതായാണ് വിവരം. സ്പീക്കര്‍ എം.ബി. രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എ.സി. മൊയ്തീനെ മന്ത്രിസഭയിലെടുക്കുന്നതും പരിഗണനയിലുണ്ട്.
അതോടൊപ്പം വീണ ജോര്‍ജ് സ്പീക്കറാകുമെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരാന്‍ സാധ്യതയുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെ ഗോവിന്ദന്‍ മന്ത്രിസ്ഥാനമൊഴിയും. തദ്ദേശ സ്വയംഭരണവും എക്സൈസുമാണ് ഗോവിന്ദന്‍െറ വകുപ്പുകള്‍.മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന ആരോപണവും മന്ത്രിസഭ അഴിച്ചുപണിക്ക് ഒരു കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *