നിലയ്ക്കലിലെ പാര്‍ക്കിംഗ് ഫീസ് പിരിക്കാനുള്ള കരാര്‍ റദ്ദാക്കി

Top News

പത്തനംതിട്ട: ശബരിമല നിലയ്ക്കലിലെ പാര്‍ക്കിംഗ് ഫീസ് പിരിക്കാനുള്ള കരാര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി. ടെന്‍ഡര്‍ തുക പൂര്‍ണമായും അടയ്ക്കുന്നതില്‍ കരാറുകാരന്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നടപടി.
1.30 കോടി രൂപയാണ് കരാര്‍പ്രകാരം കരാറുകാരന്‍ ഇനി അടയ്ക്കാനുള്ളത്. ഇതിന് സാവകാശം ചോദിച്ച് കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.കോടതി ജനുവരി മൂന്ന് വരെ തുക അടയ്ക്കാന്‍ സാവകാശം നല്‍കുകയും ചെയ്തു. കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും തുക അടയ്ക്കാന്‍ കരാറുകാരന്‍ തയാറാകാതെ വന്നതോടെയാണ് കരാര്‍ റദ്ദാക്കിയത്.പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിന്‍റെ ചുമതല ചൊവ്വാഴ്ച രാവിലെ മുതല്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതായി പ്രസിഡന്‍റ് കെ അനന്തഗോപന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *