ദേശീയ വാഹനപൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Kerala

രജിസ്ട്രേഷന് ഏകജാലക സംവിധാനം; സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമായിരിക്കും കാലാവധി.

ന്യുഡല്‍ഹി: രാജ്യത്ത് കാലപ്പഴക്കം വന്ന വാഹനങ്ങള്‍ പൊളിക്കുന്നതില്‍ ദേശീയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമായിരിക്കും ആയുസ്. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് ഏകജാലക സംവിധാനം കൊണ്ടുവരും. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസിലും റോഡ് നികുതിയിലും ഇളവ് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.വാഹനങ്ങള്‍ പൊളിക്കാന്‍ രാജ്യത്ത് 70 കേന്ദ്രങ്ങള്‍ തുറക്കും. 10,000 കോടി രൂപയുടെ നിക്ഷേപം വരും. 35,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഓട്ടോമേറ്റഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയെന്നും മോദി വ്യക്തമാക്കി. ഗുജറാത്തില്‍ നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓണ്‍ലൈനായി നടത്തിയ ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സന്നിഹിതനായിരുന്നു.
വാഹനം പൊളിക്കലിലൂടെ 99% മെറ്റല്‍ മാലിന്യമാണ് ലഭിക്കുക. ഇത് വാഹന അസംസ്കൃത വസ്തുക്കളുടെ വിലയില്‍ 40% വരെ കുറവുണ്ടാക്കും. ഇത് വാഹന നിര്‍മ്മാണത്തില്‍ ചെലവ് കുറയ്ക്കുകയും വിപണിയില്‍ കൂടുതല്‍ മത്സരമുണ്ടാക്കുകയും ചെയ്യുമെന്ന് നിതികന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി.ഓട്ടോമൈാബൈല്‍ മേഖലയിലെ വര്‍ധിച്ചുവരുന്ന വില്‍പ്പന സര്‍ക്കാരിന് വഴി സര്‍ക്കാരിന് ജിഎസ്ടി ഇനത്തില്‍ 30,000 കോടി മുതല്‍ 40,000 കോടി രൂപയുടെ വരെ വരുമാനം നല്‍കുമെന്നാണ് കണക്കുകൂട്ടല്‍. സംസ്ഥാന സര്‍ക്കാരിനും തതുല്യമായ ജി.എസ്.ടി വരുമാനം ലഭിക്കും.
സ്വാതന്ത്ര്യം പ്രാപിച്ച് 75 വര്‍ഷം പിന്നിടുന്ന രാജ്യമാണ് നമ്മുടേത്. അടുത്ത 25 വര്‍ഷം ഏറെ നിര്‍ണായകമാണ്. നമ്മുടെ തൊഴില്‍ മേഖലയിലും പ്രതിദിന ജീവിതത്തിലും ബിസിനസിലുമെല്ലാം ഈ കാലത്തിനുളളില്‍ മാറ്റങ്ങള്‍ വരുമെന്നും മോദി ചൂണ്ടിക്കാട്ടി.ഭാവിയില്‍ നവീന സാങ്കേതിക വിദ്യയില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നാല്‍ രാജ്യത്തുനിന്നുള്ള പ്രകൃതി വിഭവങ്ങള്‍ നമ്മുടെ കൈകളിലല്ല. ആഴക്കടല്‍ ദൗത്യമടക്കമുള്ളവയില്‍ ഇന്ത്യ കൂടുതല്‍ സാധ്യതകള്‍ തേടുകയാണ്.
സുസ്ഥിതവും പരിസ്ഥിതിക്ക് അനുയോജിക്കുന്നതുമായ വികസനമാണ് കൊണ്ടുവരേണ്ടത്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ വെല്ലുവിളികള്‍ നാം നേരിടുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി ഇന്ത്യ നിര്‍ണായ നടപടികള്‍ സ്വീകരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *