തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിസന്ധിയില്ല:മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Latest News

തിരുവനന്തപുരം : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തരത്തിലുള്ള പ്രതിസന്ധിയും നിലവിലില്ലെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയില്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരവും നല്‍കി ശാക്തീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ മൂന്നു മാസത്തെ കാലതാമസം ഉണ്ടായി എന്ന ആക്ഷേപം വസ്തുതാപരമല്ല. റോഡ് – റോഡിതര മെയിന്‍റനന്‍സ് ഫണ്ട് വെട്ടിക്കുറച്ചു എന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തുകയില്‍ ഈ വര്‍ഷം വലിയ വര്‍ധനവുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മന്ത്രിയുടെ മറുപടി.
ജനകീയാസൂത്രണത്തിലൂടെ തുടക്കമിട്ട അധികാരവികേന്ദ്രീകരണ പ്രക്രിയയും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയും 25 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വര്‍ഷം തദ്ദേശ സ്ഥാപനങ്ങളുടെ 14-ാം പഞ്ചവത്സരപദ്ധതി രൂപീകരണവര്‍ഷം കൂടിയാണ്. 14-ാം പഞ്ചവത്സരപദ്ധതി രൂപീകരിക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗരേഖകള്‍ ഏപ്രില്‍ 19ന് തന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന വികസന പരിപ്രേക്ഷ്യവും വികസന മുന്‍ഗണനകള്‍ കണക്കിലെടുത്തുകൊണ്ടും പുറപ്പെടുവിച്ചിട്ടുള്ള ഈ പദ്ധതി മാര്‍ഗ്ഗരേഖകള്‍, പഞ്ചവത്സര പദ്ധതി കാലയളവിലേക്കുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. തദ്ദേശസ്ഥാപനങ്ങളുടെ സബ്സിഡി, അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ മെയ് 28 ന് പുറപ്പെടുവിച്ചു. മാര്‍ഗ്ഗരേഖകള്‍ പുറപ്പെടുവിച്ചതിനുശേഷം തദ്ദേശസ്ഥാപനങ്ങളെല്ലാം തന്നെ അവരുടെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗതയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വികസന കാഴ്ചപ്പാട് വ്യക്തമാക്കുന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കുക, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പുനഃസംഘടിപ്പിക്കുക, വികസനരേഖ തയ്യാറാക്കുക, ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കുക, വികസന സെമിനാറുകള്‍ നടത്തുക തുടങ്ങിയ പദ്ധതി രൂപീകരണ പ്രക്രിയകളെല്ലാം ഇതിനകം പൂര്‍ത്തീകരിച്ചു. ഡിപിസി അംഗീകാരത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണ വാര്‍ഷികപദ്ധതികള്‍ സമര്‍പ്പിച്ചുവരികയാണ്. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനിവാര്യമായും ഏറ്റെടുക്കേണ്ട പദ്ധതികളും സ്പില്‍ ഓവര്‍ പ്രോജക്ടുകളും ഏപ്രില്‍ മാസം മുതല്‍ തന്നെ നിര്‍വഹണം ആരംഭിച്ചിട്ടുമുണ്ട്. കേന്ദ്രധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് ഉപയോഗിച്ച് ഈ സാമ്പത്തികവര്‍ഷം നിര്‍വ്വഹണം നടത്തുന്ന പദ്ധതികളുടെ നിര്‍വ്വഹണപ്രക്രിയയും ഏപ്രില്‍ മാസത്തില്‍ ആരംഭിച്ചു. അതുകൊണ്ടു തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ മൂന്നു മാസത്തെ കാലതാമസം ഉണ്ടായി എന്ന

Leave a Reply

Your email address will not be published. Required fields are marked *