ഗോതമ്പ് കയറ്റുമതി ഉത്തരവില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

Top News

ന്യൂഡല്‍ഹി: ഗോതമ്പ് കയറ്റുമതി നിയന്ത്രിക്കുന്ന ഉത്തരവില്‍ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍ . മേയ് 13 നോ അതിന് മുന്‍പോ പരിശോധനയ്ക്കായി കസ്റ്റംസിന് കൈമാറിയ ചരക്കുകള്‍ കയറ്റുമതി ചെയ്യാനാണ് അനുമതി.കയറ്റുമതി നിയന്ത്രണത്തിലെ ഇളവ് സംബന്ധിച്ച് ഈജിപ്ത് ഇന്ത്യയുമായി ചര്‍ച്ച നടത്തിയിരുന്നു.
രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി 2.2 ദശലക്ഷം ടണ്‍ ഗോതമ്പാണ് കെട്ടിക്കിടന്നത്. ഗോതമ്പ കയറ്റുമതി നിയന്ത്രണത്തെ തുടര്‍ന്നാണായിരുന്നു ഇത്.ഇന്ത്യയിലെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷാ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും ഗോതമ്ബിന്‍റെ ആഗോള വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ പ്രതികൂലമായി ബാധിച്ച അയല്‍രാജ്യങ്ങളുടെയും ദുര്‍ബലരായ രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായാണ് കേന്ദ്ര ഗവണ്‍മെന്‍റ് നേരത്തെ ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *