കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍

Latest News

തിരുവനന്തപുരം :കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍.ഈ സാമ്ബത്തിക വര്‍ഷം ഇതോടെ 800 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്കായി ആകെ അനുവദിച്ചത്. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ചികിത്സാ പദ്ധതിയാണ് കെഎ.എസ്.പി.
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് (എസ്.എച്ച്.എ) പദ്ധതിയുടെ നടത്തിപ്പ് ചുമതല. കേരളത്തില്‍ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭ്യമാണ്. ഒരു മണിക്കൂറില്‍ ശരാശരി 180 രോഗികള്‍ (ഒരു മിനിറ്റില്‍ മൂന്ന് രോഗികള്‍) പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നു.1667 ചികിത്സ പാക്കേജുകള്‍ ആണ് നിലവില്‍ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. പെട്ടെന്നുണ്ടാകുന്ന ഭാരിച്ച ചികിത്സാ ചെലവുകള്‍ സാധാരണ കുടുംബങ്ങളെ സാമ്ബത്തിക തകര്‍ച്ചയിലേക്ക് തള്ളി വിടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടിട്ടുള്ളത്.
സാധാരണ ജനങ്ങളോടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുന്നതെന്നും ധനമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *