ഔഷധി കഞ്ഞി കിറ്റ് വിപണന ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Latest News

തിരുവനന്തപുരം : ഔഷധി പുറത്തിറക്കിയ ഔഷധി കഞ്ഞി കിറ്റിന്‍റെ വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കിറ്റ് ഏറ്റുവാങ്ങി. ദഹന വ്യവസ്ഥ മെച്ചപ്പെടുത്തുന്നത് ശരീരത്തെ ആരോഗ്യകരമായി തുടരാന്‍ സഹായിക്കുമെന്ന ആയുര്‍വേദ തത്വത്തെ അടിസ്ഥാനമാക്കിയാണ് ഔഷധി കഞ്ഞി കിറ്റ് തയ്യാറാക്കിയിട്ടുള്ളത്.
വരക്, എള്ള്, ഉലുവ, ഔഷധ കൂട്ട് എന്നിവ ചേര്‍ന്നതാണ് കഞ്ഞി കിറ്റ്. ഏത് പ്രായത്തിലുള്ളവര്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാം. രാജ്യത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ആയുര്‍വേദ മരുന്ന് നിര്‍മാണ സ്ഥാപനമാണ് ഔഷധി. കേരളത്തിനകത്തും പുറത്തുമുള്ള 1,000 ത്തിലധികം ഡീലര്‍മാരിലൂടെ ഔഷധി കഞ്ഞി കിറ്റ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഇതിനോടകം ഔഷധി കഞ്ഞി കിറ്റ് എല്ലാ ഡീലര്‍മാരിലും ലഭ്യമാക്കിയിട്ടുണ്ട്. വിപണനോദ്ഘാടന പരിപാടിയില്‍ ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *