ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍
ന്യുഡെല്‍ഹി: രാജ്യത്ത് വസന്തകാല വിളവെടുപ്പ് കാലത്തിന്‍റെ വരവ് അടയാളപ്പെടുത്താനാണ് ഹോളി ആഘോഷിക്കുന്നത്.ഹിന്ദുമത ആഘോഷമായ ഹോളി പക്ഷേ ഇന്‍ഡ്യയുടെ മതസൗഹാര്‍ദ ഉത്സവമായാണ് ആചരിക്കുന്നത്. ഈയവസരത്തില്‍ രാജ്യത്തിന് ഹോളി ആശംസകള്‍ നേരുകയാണ് വിവിധ രാഷ്ട്രീയ നേതാക്കള്‍.രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, മുക്താര്‍ അബ്ബാസ് നഖ്വി, രാഹുല്‍ഗാന്ധി തുടങ്ങിയ നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പൗരമാര്‍ക്ക് ഹോളി ആശംസകള്‍ അറിയിച്ചു.സാമൂഹിക സൗഹാര്‍ദത്തിന്‍റെയും ഒരുമയുടെയും സന്ദേശങ്ങള്‍ നല്‍കുന്ന ഹോളി വസന്തകാലത്തിന്‍റെ ആരംഭത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് ആശംസയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഈ ഹോളി എല്ലാവരിലും സന്തോഷവും ഉത്സാഹവും പുതിയ ഊര്‍ജവും പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.പരസ്പര സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ ഹോളി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്‍റെ എല്ലാ നിറങ്ങളും കൊണ്ടുവരട്ടെയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ തങ്ങളുടെ ചിത്രസഹിതമുള്ള പോസ്റ്റര്‍ പങ്കുവച്ചാണ് ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധി വീഡിയോ പങ്കുവച്ചാണ് ആശംസകള്‍ അറിയിച്ചത്.