ഹോക്കിതാരം ശ്രീജേഷിനെ വിളിച്ച് അഭിനന്ദനമറിയിച്ച് മോഹന്‍ലാല്‍

Sports

കൊച്ചി: ഒളിമ്പിക്സില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് നടന്‍ മോഹന്‍ ലാല്‍. ശ്രീജേഷ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ ശ്രീജേഷിന് കഴിയട്ടെയെട്ടും മോഹന്‍ലാല്‍ ആശംസിച്ചു. ഹലോ, ശ്രീജേഷ് ഞാന്‍ മോഹന്‍ലാലാണ്, കണ്‍ഗ്രാജുലേഷന്‍സ്, ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ അഭിമാനമാണ് ശ്രീജേഷ്. ഞാന്‍ ഹൈദരാബാദിലാണ്. നിങ്ങള്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ഞാനറിഞ്ഞിരുന്നു.
ഇവിടെ ലോക്കേഷനില്‍ നെറ്റ്വര്‍ക്കിന് പ്രശ്നങ്ങളുണ്ട്. അതു കൊണ്ടാണ് നേരത്തെ ബന്ധപ്പെടാന്‍ സാധിക്കാതെ പോയത്. എപ്പോഴെങ്കിലും നേരിട്ട് കാണാം.’ താങ്ക് യൂ ലാലേട്ടാ’ എന്നായിരുന്നു ശ്രീജേഷിന്‍റെ മറുപടി.
പി.ആര്‍ ശ്രീജേഷിനെ നടന്‍ മമ്മൂട്ടിയും വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പി.ആര്‍ ശ്രീജേഷ് പറഞ്ഞു. നിര്‍മ്മാതാവ് ആന്‍റോ ജോസഫും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷയും മമ്മൂട്ടിക്കൊപ്പം ശ്രീജേഷിനെ അഭിനന്ദിക്കാനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *