കോഴിക്കോട് :കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ കോഴിക്കോട് ജില്ല പ്രിന്‍സിപ്പല്‍ ജഡ്ജി സി.പ്രദീപ്കുമാറിന് കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക്സ് അസോസിയേഷന്‍ കോഴിക്കോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
അഡീഷണല്‍ ജില്ലാ ജഡ്ജി പി.മോഹന കൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് എ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജഡ്ജി കെ.രാജേഷ്,കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.ബി. ശിവരാമകൃഷ്ണന്‍, കെ.എ. സി.എ സംസ്ഥാന കമ്മിറ്റി അംഗം സി. ജയരാജന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി എ.സുരാജ് എന്നിവര്‍ സംസാരിച്ചു
ജോലിയില്‍ നിന്നും വിരമിച്ച സീനിയര്‍ മെമ്പര്‍ എന്‍.വേലിക്കുട്ടിക്ക് ചടങ്ങില്‍ യാത്രയപ്പ് നല്‍കി . എസ്.എസ്. എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ അഭിഷേക്.ബി. നായര്‍ ,എം.ബി.ബി.എസ് ഉന്നതവിജയം നേടിയ ഡോ: ശ്രദ്ധാ ജയരാജ്,യു.ജി.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ ദിവ്യാകൃഷ്ണ, കമ്പനി സെക്രട്ടറി പരീക്ഷയില്‍ മികച്ച വിജയം നേടിയ റോഷന്‍ ടി. എന്നിവരെ അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി എന്‍. പ്രമോദ് സ്വാഗതവും ജോയന്‍റ് സെക്രട്ടറി കെ.പി. ഹാഷിം മാലിക്ക് നന്ദിയും പറഞ്ഞു.
