റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) എംഎല്‍എയും മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ സഹോദരഭാര്യയുമായ സീത മുര്‍മു സോറന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഹേമന്ത സോറന്‍റെ മൂത്ത സഹോദരനായ അന്തരിച്ച ദുര്‍ഗ സോറന്‍റെ ഭാര്യയാണ് സീത സോറന്‍. ജെഎംഎമ്മില്‍നിന്നു രാജിവയ്ക്കുന്നതായി അറിയിച്ച് ചൊവ്വാഴ്ച രാവിലെ പാര്‍ട്ടി അധ്യക്ഷനും ഭര്‍തൃപിതാവുമായ ഷിബു സോറന്, സീത കത്ത് നല്‍കിയിരുന്നു.