കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി. ജോര്‍ജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിടപറയുന്നു ആദരാജ്ഞലികള്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
കെ.ജി. ജോര്‍ജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍. മലയാളസിനിമയ്ക്ക് പുതുഭാവുകത്വം പകര്‍ന്ന്, ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു കെ.ജി. ജോര്‍ജ്. പകരം വെക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ എന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.മലയാളസിനിമയ്ക്ക് പുതുഭാവുകത്വം പകര്‍ന്ന്, ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു പ്രിയപ്പെട്ട കെ.ജി. ജോര്‍ജ് സര്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സംഭാവന ചെയ്തത്. പകരം വെക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍. ഫേസ്ബുക്കില്‍ കുറിച്ചു.