ഹൂതി വിമതരുടെ മിസൈല്‍ തകര്‍ത്തതായി യു.എ.ഇ

Top News

അബുബാദി: യു.എ.ഇയ്ക്ക് നേരെ വീണ്ടും യെമന്‍ ഹൂതി വിമതരുടെ ആക്രമണം. ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.അബുബാബി ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച മിസൈലാണ് തകര്‍ത്തത് എന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേല്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ആക്രമണ ശ്രമം.രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ഹൂതി വിമതര്‍ അബുദാബി ലകഷ്യമിട്ട് ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തകര്‍ത്ത മിസൈലുകള്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് പുറത്താണ് പതിച്ചതെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.യെമനിലെ അല്‍ ജഫയില്‍ നിന്നാണ് മിസൈലുകള്‍ അയച്ചതെന്നാണ് സൂചന.
ആക്രമണത്തെ കുറിച്ച് യുഎഇ ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ മാത്രം വിശ്വസിക്കമണമെന്നും ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ക്ക് ഭീഷണിയില്ല.അബുദാബി സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രസിഡന്‍റ് ഐസക് ഹെന്‍സോര്‍ഗ് അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നയ്യനുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ആഴ്ച, ഹൂതി വിമതര്‍ അയച്ച രണ്ട് മിസൈലുകള്‍ യുഎഇ തകര്‍ത്തിരുന്നു. ജനുവരി 17ന് അബുബാബി വിമാനത്താവളത്തിന് സമീപത്ത് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *