ഷിംല : ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരുമാസത്തിനു ശേഷം മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു മന്ത്രിസഭ വികസിപ്പിച്ചു.പുതുതായി ഏഴു മന്ത്രിമാരെയാണ് ഉള്‍പ്പെടുത്തിയത്. ഷിംലയിലെ രാജ്ഭവനില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിമാരില്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്‍റെ മകന്‍ വിക്രമാദിത്യ സിങും ഉള്‍പ്പെടും. റൂറല്‍ ഷിംലയില്‍ നിന്നുള്ള എം.എല്‍.എയാണിദ്ദേഹം.
അനിരുദ്ധ സിങ്, ഹര്‍ഷ് വര്‍ധന്‍ ചൗഹാന്‍, ജഗത് നേഗി, രോഹിത് താക്കൂര്‍, ചാന്‍ഡര്‍ ഖമര്‍, ധന്‍ റാം ശാന്തില്‍ എന്നിവരാണ് പുതിയ മന്ത്രിമാര്‍. വൈകാതെ കുറച്ചുമന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 11ന് സുഖ്വിന്ദറും ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.ധനകാര്യം, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, ആഭ്യന്തരം, ആസൂത്രണം എന്നീ വകുപ്പുകള്‍ സുഖ്വിന്ദറായിരുന്നു വഹിച്ചിരുന്നത്. അഗ്നിഹോത്രി ജല വിഭവ വകുപ്പും, ഗതാഗതവും, കല സാസ്കാരിക വകുപ്പും ഏറ്റെടുത്തു.