സിംല: ഹിമാചല്‍ പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി വിജയം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജനോടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിഷേക് സിംഗ്വി തോറ്റത്. തുല്യവോട്ട് വന്നതിനിടെ തുടര്‍ന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിക്കുകയായിരുന്നു. 34- 34 വോട്ടുകള്‍ ഇരുപാര്‍ട്ടിക്കും ലഭിച്ചു. ഈ സാഹചര്യത്തിലായിരുന്നു നടുക്കെടുപ്പ് ആവശ്യമായി വന്നത്. പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നിയമവശം പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 34 വോട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂറും പ്രതികരിച്ചു. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനം സുഖ്വിന്ദര്‍ സിംഗ് സുഖു രാജിവെക്കണം. ഒറ്റ വര്‍ഷം കൊണ്ട് എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കയ്യൊഴിഞ്ഞു. ഹിമാചലിലേത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും വിജയമാണെന്നും ജയ്റാം ഠാക്കൂര്‍ പറഞ്ഞു.