ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് ആറംഗ സമിതി

Top News

. വിമത എംഎല്‍എമാരെ അയോഗ്യരാക്കി

സിംല: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിലുണ്ടായ പ്രശ്നപരിഹാരത്തിന് ആറംഗ സമിതി.തുടര്‍ ചര്‍ച്ചകള്‍ക്കും പ്രശ്നപരിഹാരത്തിനുമായി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ എന്നിവരെ ചേര്‍ത്താണ് പുതിയ സമിതിയുണ്ടാക്കിയത്. ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു. എ.ഐ.സി.സി.നിരീക്ഷകര്‍ എം.എല്‍.എ.മാരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ മന്ത്രി വിക്രമാദിത്യ സിംഗ് രാജി പിന്‍വലിച്ചു.ഡി.കെ ശിവകുമാര്‍,ഭൂപേഷ് ബാഗേല്‍,ഭൂപേന്ദ്ര ഹൂഡ എന്നീ നിരീക്ഷകരാണ് പ്രശ്നപരിഹാരത്തിനായി ഹിമാചല്‍പ്രദേശില്‍ എത്തിയത്.
അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി. സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയയുടേതാണ് നടപടി. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറ് എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മനു അഭിഷേക് സിംഗ്വി പരാജയപ്പെട്ടിരുന്നു. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *