കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു
ഷിംല: മഴക്കെടുതി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 51 ആയി. ഷിംലയില്‍ തകര്‍ന്ന ശിവക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 13 മൃതദേഹങ്ങള്‍ പുറത്തെടുത്തു.
15ഓളം പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.മണ്ഡി ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍പ്രളയത്തിലും 19 പേര്‍ മരിച്ചു. ആകെ 112 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. 58 ഇടങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടായി.
നിരവധി വീടുകളും പാലങ്ങളും കന്നുകാലി ഷെഡുകളും മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയി. 7000ല്‍ അധികം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് പലയിടത്തും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.