ഡല്‍ഹി:ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ മാറ്റില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. വര്‍ഷാവസാനം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ജയറാം താക്കൂറിനെ മാറ്റി കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ മുഖ്യമന്ത്രിയാക്കുമെന്ന, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണത്തക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി ജയറാം താക്കൂറിന്‍റെ നേതൃത്വത്തില്‍ തന്നെ നേരിടും.
അദ്ദേഹം മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പകരം ആരെയും നിശ്ചയിക്കേണ്ടതില്ല. സംസ്ഥാന മന്ത്രിമാരില്‍ ആരെയും മാറ്റില്ല. ڊ ബി.ജെ.പി അധ്യ ക്ഷന്‍ പറഞ്ഞു.എന്നാല്‍ എല്ലാ സിറ്റിംഗ് എം.എല്‍.എമാര്‍ക്കും സീറ്റ് ലഭിക്കാനിടയില്ല. യു.പി തിരഞ്ഞെടുപ്പില്‍ 15 ശതമാനത്തോളം സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് സീറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ നദ്ദ ഹിമാചല്‍ പ്രദേശിലും അത് ആവര്‍ത്തിച്ചേക്കുമെന്ന് സൂചന നല്കി.