ഹിമാചലില്‍ ബിജെപി പ്രകടന പത്രിക ഇറക്കി

Top News

ഷിംല : ഹിമാചലില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി ബിജെപി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കും.
ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. ഷിംലയില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഹിമാചല്‍ മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേഷ് കശ്യപ്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ചടങ്ങില്‍ പങ്കെടുത്തു.
വഖഫ് സ്വത്തുക്കള്‍ നിയമ വിരുദ്ധമായി ഉപയോഗിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന കൂടാതെ മുഖ്യമന്ത്രി അന്നദാതാ സമ്മാന്‍ നിധിയിലേക്കും പ്രതിവര്‍ഷം 3,000 രൂപ കൂടി വിതരണം ചെയ്യും. ഏകദേശം 10 ലക്ഷം കര്‍ഷകരെ ഇതുമായി ബന്ധിപ്പിക്കും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. 8 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതില്‍ സര്‍ക്കാര്‍ ജോലികളും സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളും ഉള്‍പ്പെടും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയ്ക്ക് കീഴിലുള്ള റോഡുകളുമായി സംസ്ഥാനത്തെ എല്ലാ റോഡുകളേയും ബന്ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *