ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു

Latest News

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ (55) അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായത്. ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിയിലായിരുന്നു ചികിത്സ. റാഷിദ് ഖാന്‍റെ സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച നടക്കും.
രാംപൂര്‍ സഹസ്വാന്‍ ഘരാനയിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു റാഷിദ് ഖാന്‍. ഉത്തര്‍പ്രദേശിലെ ബദായൂമില്‍ ജനിച്ച റാഷിദ് ഖാന്‍ ഉസ്താദ് നിസാര്‍ ഹുസൈന്‍ ഖാനില്‍ നിന്നാണ് സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചത്. രാംപുര്‍ സഹസ്വാന്‍ ഘരാനയുടെ ഉപജ്ഞാതാവായ ഉസ്താദ് ഇനായത്ത് ഹുസൈന്‍ ഖാന്‍റെ കൊച്ചുമകനായ അദ്ദേഹം ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍റെ അനന്തരവന്‍ കൂടിയാണ്.
ഗുലാം മുസ്തഫ ഖാനാണ് അദ്ദേഹത്തിന്‍റെ സംഗീത കഴിവുകള്‍ ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നിസാര്‍ ഹുസൈന്‍ ഖാനിന്‍റെ ശിക്ഷണം തേടുകയായിരുന്നു. 11ാം വയസില്‍ ആദ്യ സംഗീതക്കച്ചേരി നടത്തി. ഇന്ത്യയിലെയും വിദേശങ്ങളിലെയും നിരവധി വേദികളില്‍ സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുള്ള റാഷിദ് ഖാന്‍റെ സംഗീതക്കച്ചേരികള്‍ക്ക് കേരളത്തിലും ആസ്വാദകരേറെയാണ്. സോമ ഖാന്‍ ആണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *