ഹിജാബ് വിവാദം; ഉചിതമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് സുപ്രീംകോടതി

Kerala

ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തില്‍ ഉചിതമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് സുപ്രീംകോടതി. എന്നാല്‍ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി നിലപാട് വ്യക്തമാക്കി.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍.വി. രമണ പറഞ്ഞു.
ഹിജാബ് വിഷയത്തില്‍ വിധി വരും വരെ കോളജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെയാണ് മുസ്ലീം വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.കേസ് ഈ മാസം 14ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈക്കോടതി വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *