ബംഗളൂരു: ശിരോവസ്ത്ര നിരോധനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്ന ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയ കന്നഡ നടന്‍ അറസ്റ്റില്‍.നടനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചേതന്‍ കുമാറാണ് അറസ്റ്റിലായിരിക്കുന്നത് .
കര്‍ണാടക ഹൈക്കോടതിയില്‍ ശിരോവസ്ത്ര വിലക്കിനെതിരായ ഹര്‍ജികള്‍ കേള്‍ക്കുന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റീസ് കൃഷ്ണ ദീക്ഷിതിനെതിരായാണ് ചേതന്‍ കുമാര്‍ പരാമര്‍ശം നടത്തിയിരിക്കുന്നത് .
ബലാത്സംഗക്കേസില്‍ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ് ശിരോവസ്ത്രം സ്കൂളില്‍ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്, എന്നാല്‍,അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചേതന്‍ കുമാറിന്‍റെ ചോദ്യം. അതെസമയം നടന്‍റെ ട്വീറ്റ് വൈറലാകുകയും ചെയ്തിരുന്നു .രണ്ട് വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസാണ് ചേതന്‍ കുമാര്‍ പരാമര്‍ശിച്ചിരിക്കുന്നത് .
കേസില്‍ പ്രതിക്ക് ജസ്റ്റീസ് കൃഷ്ണ ദീക്ഷിത് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇരയായ പെണ്‍കുട്ടി കൃത്യം നടന്നതിനു ശേഷം ഉറങ്ങിപ്പോയത് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പ്രതിക്ക് ജാമ്യം അനുവദിച്ചത്.