ഹാഥ് രസ് കേസില്‍ പ്രധാന പ്രതിക്ക് ജീവപര്യന്തം തടവ്

Top News

ലഖ്നൗ: ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട കേസില്‍ മുഖ്യപ്രതി സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി.കേസില്‍ മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ്, സന്ദീപിന് ഹാഥ് രസ് എസ്സി/എസ്ടി കോടതി ശിക്ഷ വിധിച്ചത്. കൂട്ട ബലാത്സംഗത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രവി, ലവ് ഖുഷ്, രാമു എന്നി പ്രതികളെ കുറ്റവിമുക്തരാക്കിയത്.എസ് എസി/എസ്ടി കോടതി ജഡ്ജി ത്രിലോക് പാല്‍ സിങ് ആണ് വിധി പ്രഖ്യാപിച്ചത്. ഐപിസി സെക്ഷന്‍ 304 പ്രകാരം, ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
2020 സെപ്റ്റംബര്‍ 14നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം, വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ സംസ്കരിച്ചത് അടക്കം യുപി പൊലീസിന്‍റെ സമീപനങ്ങള്‍ക്ക് എതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *