ന്യൂഡല്‍ഹി: ഇന്ത്യക്കാരിയെ മിസ് യൂണിവേഴ്സ് 2021 ആയി തിരഞ്ഞെടുത്തു. ഇരുപത്തിയൊന്നുകാരിയായ ഹര്‍നാസ് സന്ധു ആണ് വിശ്വസുന്ദരി.ഇസ്രയേലിലെ എയിലേറ്റില്‍വച്ചായിരുന്നു മത്സരം.
ഹര്‍നാസ് പഞ്ചാബ് സ്വദേശിനിയാണ്.2019ലെ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയിരുന്നു. കൂടാതെ ഫെമിന മിസ് ഇന്ത്യ 2019 ല്‍ ടോപ്പ് 12ല്‍ ഇടം നേടുകയും ചെയ്തു. 21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. സുസ്മിത സെന്നും, ലാറദത്തയുമാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
ഹര്‍നാസ് പഞ്ചാബ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഹര്‍നാസ് നേട്ടം സ്വന്തമാക്കിയത്.