ചണ്ഡിഗഢ്: ഹരിയാനയില്‍ ഇന്ത്യ മുന്നണി സീറ്റ് ചര്‍ച്ച വിജയം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം മത്സരിക്കും. ആം ആദ്മി പാര്‍ട്ടി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ, ഹരിയാനയില്‍ ഒന്നിച്ചു മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍, ആം ആദ്മി പാര്‍ട്ടി തീരുമാനം മാറ്റുകയായിരുന്നു. സീറ്റിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണു വിവരം. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി 90 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കും. പഞ്ചാബില്‍ എ.എ.പി ഒറ്റയ്ക്കു മത്സരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.