ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ നിലവിലെ ചാംപ്യന്മാരായ സൗരാഷട്രയെ തോല്‍പ്പിച്ച് കേരളം തുടങ്ങി. ആളൂരില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്‍റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 49.1 ഓവറില്‍ 185 റണ്‍സില്‍ എല്ലാവരും പുറത്തായി. 98 റണ്‍സുമായി പൊരുതിയ വിശ്വരാജ്സിംഗ് ജഡേജയുടെ ഇന്നിംഗ്സാണ് സൗരാഷ്ട്രയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ അഖിന്‍ സത്താര്‍ കേരള ബൗളര്‍മാരില്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ കേരളം 47.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 76 പന്തില്‍ 60 റണ്‍സ് നേടിയ അബ്ദുള്‍ ബാസിതാണ് കേരള താരങ്ങളില്‍ തിളങ്ങിയത്.
ഓപ്പണര്‍മാരായ വിഷ്ണു വിനോദ് (4), രോഹന്‍ കുന്നുമ്മല്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്നത് സഞ്ജു-സച്ചിന്‍ ബേബി സഖ്യം ഇരുവരും 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സച്ചിന്‍ ബേബി അങ്കുര്‍ പന്‍വാറിന്‍റെ പന്തില്‍ പുറത്തായി. അധികം വൈകാതെ സഞ്ജുവിനേയും അങ്കുര്‍ മടക്കി.
പിന്നീട് ഒത്തുചേര്‍ന്ന അഖില്‍ സ്കറിയ (28) ബാസിത് സഖ്യം കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.